കോവിഡ് : കുവൈത്തിൽ ഒരാൾ മരിച്ചു; 521 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ‌ മരണമടഞ്ഞവരുടെ എണ്ണം 581 ആയി. 521 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 99049 ആയി.722 പേരാണു ഇന്ന് രോഗ മുക്തരായത്‌ .