കോവിഡ് : കുവൈത്തിൽ ഇന്ന് മൂന്ന് മരണം; 385 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ‌ മരണമടഞ്ഞവരുടെ എണ്ണം 584 ആയി. ഇന്ന് 385 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതടക്കം ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 99434 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്

ഹവല്ലി 105
അഹമ്മദി 95
ഫർവാനിയ 51
കേപിറ്റൽ 64 ജഹ്റ 70

670 പേരാണു ഇന്ന് രോഗ മുക്തരായത്‌.