കുവൈത്തിൽ അടിയന്തിര രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നു

പ്രത്യേക സാഹചര്യത്തിൽ രാജ്യത്ത്‌ അടിയന്തിരമായ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ , പാർലമന്റ്‌ സ്പീക്കർ മർസ്സൂഖ്‌ അൽ ഘാനം എന്നിവർ ഇന്ന് ഡെപ്യൂട്ടി അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹുമായി കൂടി ക്കാഴ്ച നടത്തി. അമീർ ഷൈക്ജ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ മൂത്ത പുത്രനും മുൻ പ്രതിരോധ മന്ത്രിയുമായ ഷൈഖ്‌ നാസർ അൽ സബാഹ്‌ അൽ അഹമ്മദും ഡെപ്യൂട്ടി അമീറിനെ സന്ദർശ്ശിച്ചു. ഇന്ന് കാലത്ത്‌ പാർലമെന്റിനെ അവസാന സമ്മേളനം നടന്നു കൊണ്ടിരിക്കെയാണു പ്രധാന മന്ത്രിയും സ്പീക്കറും പെട്ടെന്ന് ഡെപ്യൂട്ടി അമീറിനെ സന്ദർശ്ശിക്കാൻ പുറപ്പെട്ടതെന്ന് പാർലമന്റ്‌ അംഗം സാലിഹ്‌ അൽ അഷൂർ ട്വിട്ടറിലൂടെ അറിയിച്ചു.