കുവൈറ്റ് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് അന്തരിച്ചു

കുവൈറ്റ് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് അന്തരിച്ചു. വളരെ നാളായി ആരോഗ്യ അവസ്ഥ മോശമായിരുന്നു. ചികിത്സയ്ക്കായി പതിവായി വിദേശയാത്ര നടത്തിയിരുന്നു.കഴിഞ്ഞ ദിവസം, കുവൈത്തിലെ ടെലിവിഷൻ ചാനലുകൾ വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനായി അവരുടെ ദൈനംദിന പ്രോഗ്രാമിംഗ് പോലും റദ്ദ് ചെയ്തിരുന്നു .ഈ മാസം ആദ്യം യുഎസിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയിരുന്നു.