ഐ എ എഫ് എൽ വെൽത്ത് ഇന്ത്യ ഹുറൂൺ ലിസ്റ്റ് പ്രകാരമുള്ള ധനികരിൽ കേരളത്തിൽ ഒന്നാം സ്ഥാനത്ത് എം. എ യൂസഫലി

ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്തിറക്കിയ കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരിൽ ഒന്നാമത്. 42 ,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി.

ധനികരിൽ 22,400 കോടി രൂപയുടെ ആസ്തിയുമായി (ജെംസ് എഡ്യൂക്കേഷൻ ) സണ്ണി വർക്കിയും, 20,400 കോടി രൂപയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ & ഫാമിലിയും (തിങ്ക് &ലേൺ ) രണ്ടും മൂന്നും സ്ഥാനക്കാരാണ്