അമീറിനോടുള്ള ആദര സൂചകം ; നാളെ 11 മണിക്ക് മൗനാചരണം; എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് എംബസി

അന്തരിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ നാലിന് ഇന്ത്യ പ്രഖ്യാപിച്ച ദേശീയ ദുഖാചരണത്തില്‍ എല്ലാ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഹൈക്കമ്മീഷനുകളും പങ്കെടുക്കും.
നാളെ എല്ലായിടത്തും ദേശീയ പതാകകള്‍ താഴ്ത്തികെട്ടും. അന്നത്തേക്ക്‌ നിശ്ചയിച്ചിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ധാക്കിയിട്ടുണ്ട്‌.നാളെ കുവൈത്തിലെ ഇന്ത്യൻ എംബസിയിലും ദേശീയ പതാക താഴ്ത്തികെട്ടും. രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് നേരം ഉദ്യോഗസ്ഥര്‍ മൗനം ആചരിക്കും. കുവൈത്തിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് നേരം മൗനം ആചരിക്കണമെന്ന് എംബസി വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.