കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഒമാൻ മന്ത്രിസഭാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഒമാൻ മന്ത്രി സഭാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മസ്ക്കറ്റിലെ കുവൈറ്റ് എംബസിയിലെത്തിയാണ് മന്ത്രിമാർ സ്ഥാനപതിയെ അനുശോചനമറിയിച്ചത്. അമീറിന്റെ സംസ്കാര ചടങ്ങുകളിൽ  സുൽത്താൻ ഹൈതം ബിൻ താരിഖ് പങ്കെടുത്തിരുന്നു. അതേ സമയം അമീറിന്റെ നിര്യാണത്തോടനുബന്ധിച്ച് സുൽത്താനേറ്റിൽ 3 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദുഃഖാചരണം തുടരുകയാണ്.