ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾ കുവൈത്തിലേക്ക് എത്തി തുടങ്ങി

ഇ​ന്ത്യ​യി​ൽ​ നിന്നുള്ള ചാർട്ടേർഡ് വി​മാ​ന​ങ്ങ​ൾ വീണ്ടും എത്തി തുടങ്ങി. സ​ർ​ക്കാ​ർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും മറ്റു ചില സ്ഥാപനങ്ങളുമാണു ചാർട്ടേർഡ്‌ വി​മാ​ന​ങ്ങ​ൾ വഴി ജീ​വ​ന​ക്കാ​രെ തിരിച്ചത്തിക്കാൻ തുടങ്ങിയത്‌. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കു​വൈ​ത്ത്​ ഡ്രി​ല്ലി​ങ്​ ക​മ്പ​നി തങ്ങളുടെ 50 ജീവനക്കാരെ കുവൈത്തിൽ എത്തിച്ചു.ജ​സീ​റ എ​യ​ർ​വേ​​സി​െൻറ ചാ​ർ​ട്ട​ർ വി​മാ​നത്തിലാണു ഇവരെ തിരികെ എത്തിച്ചത്‌. പ്രവേശന വിലക്ക്‌ നില നിൽക്കുന 34 രാജ്യങ്ങളിൽ നിന്നും സ​ർ​ക്കാ​ർ ജീവനക്കാരെ ചാ​ർ​ട്ട​ർ വി​മാ​നം വഴി കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി​സ​ഭ പ്രത്യേക അ​നു​മ​തി​ നൽകിയിരുന്നു. ഇത്‌ പ്രകാരമാണു പല സ്ഥാപനങ്ങളും അത്യാവശ്യ ജീവനക്കാരെ തിരികെ കൊണ്ടു വരുന്നത്‌. നേരത്തെ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ വി​മാ​ന​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 116 ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​ന്നിരുന്നു. ഇതിനു പുറമേ മന്ത്രാലയത്തിലെ 500 ജീവനക്കാരെ കൂടി ഉടൻ തിരിച്ചു കൊണ്ടുവരും‌.

പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള അ​ത്യാവശ്യ ജീ​വ​ന​ക്കാ​രു​ടെ പേ​ര്, ത​സ്തി​ക തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കാൻ കോ​വി​ഡ് എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​ ബന്ധപ്പെട്ട മന്ത്രാലയങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി ഇവ പ​രി​ശോ​ധി​ച്ച ശേഷമായിരിക്കും അ​നു​മ​തി ന​ൽ​കുക.10 വിഭാഗം തസ്തികകളിലുള്ള ജീവനക്കാരെയാണു മ​ന്ത്രി​സ​ഭ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടുത്തിയിരിക്കുന്നത്‌. ഇവർ കു​വൈ​ത്തി​ൽ എ​ത്തി​യാൽ രണ്ടാഴ്ചത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റ്റനിൽ കഴിയണം.