അമീറിനോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് നേരം മൗനം ആചരിച്ചു

അന്തരിച്ച കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും കുവൈത്തിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ,പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അതാത്‌ രാജ്യത്തെ പ്രാദേശിക സമയം രാവിലെ ‌ 11മണിക്ക്‌ ഒരു മിനുറ്റ്‌ നേരം മൗനം ആചരിച്ചു. രാഷ്ട്ര പതി ഭവൻ , പാർലമന്റ്‌ , കേരള നിയമ സഭ മന്ദിരം തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽ ദുഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തി കെട്ടി

.കുവൈത്തിലെ എല്ലാ ഇന്ത്യക്കാരോടും ‌ 11മണിക്ക്‌ ഒരു മിനുറ്റ്‌ നേരം മൗനം ആചരിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള നിരവധി പേർ അന്തരിച്ച നേതാവിനു ആദരവ്‌ അർപ്പിച്ചു.