ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ ജാബിർ കുവൈത് അമീറിന്റെ പിന്തുടർച്ചാവകാശി

കുവൈത്ത്‌ അമീറിന്റെ പിന്തുടർച്ചാവകാശിയായി ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹിനെ നാമ നിർദ്ദേശം ചെയ്തു കൊണ്ട്‌ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ പ്രതിജ്ഞ ചടങ്ങ്‌ നടക്കും.അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണു ഷൈഖ്‌ മിഷ്‌ അൽ. ഇദ്ദേഹത്തിന് 80 വയസ്സാണ്. നിലവിൽ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച്‌ വരികയായിരുന്നു.