കോവിഡ് : കുവൈത്തിൽ ഇന്ന് 6 മരണം ; 492 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 6 പേർ കൂടി മരിച്ചു .ഇതോടെ ആകെ മരണം 655 ആയി.492 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 110568 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് :
ഹവല്ലി 97
അഹമ്മദി 134
ഫർവാനിയ 110
കേപിറ്റൽ 87
ജഹ്റ 64

698 പേരാണു ഇന്ന് രോഗ മുക്തരായത്‌.