അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കേന്ദ്ര പെട്രോളിയം മന്ത്രി നാളെ കുവൈത്തിലെത്തും

‌അന്തരിച്ച കുവൈത്ത്‌ അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നാളെ കുവൈത്തിൽ എത്തും. തിങ്കളാഴചയാണു മന്ത്രി കുവൈത്ത്‌ ഭരണാധികളുമായി കൂടിക്കാഴ്ച നടത്തുക.അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അമീർ ആയി അധികാരമേറ്റ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ അമീറിന്റെ പിന്തുടർച്ചാവകാശിയായി സ്ഥാനമേറ്റ ഷൈഖ്‌ മിഷ്‌’ അൽ അഹമദ്‌ അൽ സബാഹ്‌ എന്നിവർക്ക്‌ ഇന്ത്യയുടെ ആശംസകളും അറിയിക്കും. കഴിഞ്ഞ മാസം 29 നാണു കുവൈത്ത്‌ അമീർ ആയിരുന്ന ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ അന്തരിച്ചത്‌.അമീറിന്റെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ നേതാക്കൾ അനുശോചനം അറിയിച്ചിരുന്നു. ഇതിനു പുറമേ അന്തരിച്ച അമീറിനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഒക്റ്റോബർ 4നു രാജ്യ വ്യാപകമായി ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.