ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരിച്ചു

കുവൈത്തിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരിച്ചു. കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (37) ആണു‌ അദാൻ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. കഴിഞ്ഞ വ്യാഴാഴ്ച മംഗഫിൽ ഇവർ താമസിക്കുന്ന ഫ്ലേറ്റിലെ ശുചി മുറിയിൽ വെച്ച്‌ തൂങ്ങി മരിക്കനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഭർത്താവും അയൽ വീട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർ കഴിഞ്ഞ 2ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണു കഴിഞ്ഞിരുന്നത്‌. മുബാറക്‌ അൽ കബീർ ആശുപത്രിയിലെ നഴ്സാണു. കുവൈത്തിലെ മംഗഫിൽ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്‌. ഭർത്താവ്‌ യൂജിൻ ജോൺ കുവൈത്തിൽ വ്യാപാരിയാണു. മക്കൾ : സൈറ, ദിയ,ക്രിസിയ. പിതാവ് തോമസ്,മാതാവ് ത്രേസ്യാമ്മ.