കുവൈത്തിൽ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

കുവൈത്തിൽ യുവാവിനെ താമസ സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തൻ തറയിൽ രാജേഷ്‌ രഘു (43)വിനെയാണു ‌ മംഗഫിലെ കമ്പനിയുടെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. കെ.ആർ.എച് കമ്പനിയിലെ ജീവനക്കാരനാണു ഇദ്ദേഹം. ഭാര്യ: തുഷാര. മക്കൾ : അഗ്നേയ്‌, അദ്വൈത്‌.മൃത ദേഹം ഫോറൻസിക്‌ നടപടികൾക്കായി കൊണ്ടു പോയി.