കുവൈത്തിൽ റേഷൻ സാധനങ്ങളുടെ കടത്ത് : ക്രമക്കേടുകൾക്കെതിരെ കർശന നടപടിയുമായി വാണിജ്യ മന്ത്രാലയം

സ്വദേശികള്‍ക്ക്​ സഹകരണ സ്​റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന സബ്സിഡി ഉല്‍പന്നങ്ങള്‍ രാജ്യത്തിനു​ പുറത്തേക്ക്​ കടത്തുന്നതിനെതിരെ നടപടികള്‍ കര്‍ശനമാക്കി വാണിജ്യ മന്ത്രാലയം. സ്​റ്റോറുകളില്‍ ദൈനംദിന കണക്കെടുപ്പ്‌, വിമാനത്താവളങ്ങളിലും അതിര്‍ത്തികവാടങ്ങളിലും കര്‍ശന നിരീക്ഷണം, നിയമലംഘനത്തിന്​ ശിക്ഷ കനപ്പിക്കല്‍ തുടങ്ങിയ നടപടികളിലൂടെ റേഷന്‍സാധനങ്ങളുടെ കടത്ത്​ തടയാൻ ശ്രമിക്കുകയാണ്​.

കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി ചെക്​ പോസ്​റ്റില്‍ സബ്​സിഡി ഉല്‍പന്നങ്ങള്‍ പിടികൂടി. 51 സ്​റ്റോറുകളിലെ കണക്കെടുപ്പില്‍ ക്രമക്കേട്​ കണ്ടെത്തി. ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു.

സ്​റ്റോറിനെതിരായ നിയമനടപടി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ അനുവദിക്കില്ല. ക്രമക്കേട്​ വരുത്തിയ ഉദ്യോഗസ്ഥന്‍ സ്വന്തംനിലക്ക്​ വഹിക്കേണ്ടിവരും. സ്വദേശികളില്‍ ചിലര്‍ സബ്സിഡി ഉല്‍പന്നങ്ങള്‍ വിദേശികള്‍ക്ക്​ കൂടിയ വിലക്ക്​ വില്‍ക്കാറുണ്ട്‌. ചിലര്‍ സൗജന്യമായും നല്‍കാറുമുണ്ട്‌. ഉല്‍പന്നത്തി​െന്‍റ ഗുണ മേന്മയും പുറത്തുള്ളതിനേക്കാള്‍ വിലക്കുറവും കണക്കിലെടുത്ത്‌ പ്രവാസികള്‍ ഇവ നാട്ടിലേക്ക്‌ അയക്കുകയും കൊണ്ടുപോകുകയും ചെയ്യാറുണ്ട്.