50-ാമത് സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു ; മികച്ച ചിത്രം ; വാസന്തി / മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് / മികച്ച നടി ; കനി കുസൃതി

മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ.

119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്.

നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിതമായാണ് ജൂറി സിനിമകൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അവാർഡുകൾ ഇങ്ങനെ:

ചലച്ചിത്രവിഭാഗം

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് ദാസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ