34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കണമെന്ന് വിമാന താവളം ഓപ്പറേഷൻ വിഭാഗം

കുവൈത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ ഏർപ്പെടുത്തിയ പ്രവേശന വിലക്ക്‌ നീക്കണമെന്ന് കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളം ഓപ്പറേഷൻ വിഭാഗം.മേധാവി സാലിഹ്‌ അൽ ഫദാഗി കോവിഡ് അവലോകനത്തിനു രൂപീകരിച്ച സുപ്രീം കമ്മിറ്റിക്ക്‌ നിർദ്ദേശം സമർപ്പിച്ചു.
ഇന്ത്യ അടക്കമുള്ള 34രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്തിലേക്ക്‌ ഏർപ്പെടുത്തിയ പ്രവേശന വിലക്ക്‌ നില നിക്കുകയാണ് .സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന അനേകം പ്രവാസി ജീവനക്കാർ വിദേശത്ത് കുടുങ്ങികിടക്കുകയാണ്. നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മറ്റൊരു രാജ്യം ഇടത്താവളമാക്കി കുവൈത്തിൽ വിദേശികൾ എത്തുന്നുണ്ട്‌.ഇവർ 14 ദിവസത്തേക്ക് കുവൈത്തിൽ ക്വാറന്റൈൻ സ്വീകരിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട് .
വാണിജ്യ സർവീസുകൾ പുനരാരംഭിക്കുവാനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നീ വകുപ്പുകളുടെ ഏകോപനം ആവശ്യമാണു. ഈ നിർദ്ദേശം പരിഗണനയിലാണെന്നും, ശുപാർശകളെല്ലാം പരിശോധിച്ച് സുപ്രീം കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.