റഷ്യയുടെ സ്പുട്‌നിക്-5 ന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി. സ്പുട്‌നിക് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡി.സി.ജി.ഐയാണ് അനുമതി നല്‍കിയത്.

മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡ്ഢി ലാബ്‌സ് ആണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. അതേസമയം കൊവിഡ് പ്രതിരോധ വാക്സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഡിസംബറോടെ പ്രതിരോധ വാക്സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.