നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ നൽകിയാൽ നിലവിലെ സ്റ്റാറ്റസ് അറിയാം.അനുബന്ധ രേഖകൾ സമർപ്പിക്കാൻ നോർക്കയിൽ നിന്ന് എസ്.എം.എസ്.സന്ദേശം ലഭിച്ചവർ www.norkaroots.org എന്ന വൈബ്സൈറ്റിൽ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്താം. NRI അക്കൗണ്ട് നമ്പർ സമർപ്പിച്ചുളളവർ സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നല്കിയ ശേഷം അനുബന്ധരേഖകൾ വീണ്ടും സമർപ്പിക്കേണ്ടതാണ്. രേഖകൾ ഒരോന്നും 2MB യ്ക്ക് താഴെയുളള PDF/jpeg ഫോർമാറ്റിൽ ഉളളതായിരിക്കണം. രേഖകൾ സമർപ്പിച്ച ശേഷം സേവ് എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കണം. അവസാന തീയതി നവംബർ 7. നോർക്കാ- റൂട്ട്സ് വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംശയ ദൂരീകരണത്തിനായി തിങ്കളാഴ്ച മുതൽ രാവിലെ 10.30 മുതൽ 4.30 വരെ താഴെ ചേർത്തിട്ടുള്ള നമ്പരുകളിൽ ബന്ധപ്പെടാം.

ജില്ല ഫോൺ നം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
7736840358, 9747183831
കോട്ടയം, ഇടുക്കി, എറണാകുളം , പാലക്കാട് 9188268904, 9188266904
മലപ്പുറം,കോഴിക്കാട്, വയനാട് , കണ്ണൂർ ,കാസർഗോഡ് 9400067470, 9400067471, 9400067472
9400067473