കുവൈറ്റ് പാര്ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 5ന്

കുവൈത്ത്​ പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പ്​ ഡിസംബര്‍ അഞ്ചിന്​ നടത്തും. കോവിഡ്​ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ്​ നടത്തുക. ഭരണഘടന അനുവദിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ്​ നീട്ടിവെക്കേണ്ടെന്ന്​ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കുവൈത്തിന്റെ 16ാമത്​ തെരഞ്ഞെടുപ്പാണ് നടക്കുന്നത് ​. 2016 നവംബര്‍ 26നാണ്​ കഴിഞ്ഞ പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. കോവിഡ്​ പ്രതിസന്ധി മുന്നിലുള്ളതിനാല്‍ ആ​ഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ്​ തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങള്‍ക്ക്​ നേതൃത്വം നല്‍കുക. സാമൂഹിക അകലം പാലിക്കാന്‍ ഇത്തവണ വോട്ടെടുപ്പ്​ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.