60 ഡിഗ്രി വരെ ചൂട് എത്തിയേക്കും. വരാനിരിക്കുന്നത് രാത്രി ജോലിയുടെ നാളുകൾ.

കുവൈത്ത് സിറ്റി :2040 വേനൽക്കാലം ആകുമ്പോയേക്കും കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി സമയം രാത്രി കാലങ്ങളിൽ ആക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. കുവൈത്ത് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. കാലാവസ്ഥ വ്യതിയാനം മൂലം 2040 ആകുമ്പോയേക്കും കടുത്ത വേനൽ മൂലം പകൽ സമയങ്ങളിൽ ചൂട് 60 ഡിഗ്രി എങ്കിലും ആകുമെന്നാണ് വിലയിരുത്തൽ. മനുഷ്യർക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും അത് മറികടക്കാൻ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടിവരും. “ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥ മാറ്റം പ്രത്യാഘാതങ്ങളും അപായ സാധ്യതയും തയ്യാറെടുപ്പുകളും ” എന്നതായിരുന്നു സെമിനാർ വിഷയം. വ്യവസായ വിപ്ലവത്തിന് ശേഷം ഉളവായ സാഹചര്യങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന് വേഗത കൈവരുത്തി. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യരെ മാത്രമല്ല പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും സമുദ്രങ്ങളെയും ബാധിക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു.