നാട്ടിൽ പോകാൻ ഇന്ത്യക്കാർ എംബസിയിൽ പുതുതായി രജിസ്റ്റർ ചെയ്യണം

കുവൈത്തിൽനിന്ന്​ നാട്ടിലേക്ക് പോകാൻ ഇന്ത്യക്കാർ പുതുതായി എംബസിയിൽ റെജിസ്റ്റർ ചെയ്യണം. നിലവിലെ ആവശ്യക്കാരുടെ കൃത്യമായ കണക്കിനു വേണ്ടിയാണു പുതിയ റെജിസ്റ്റേഷൻ ഡ്രൈവ്‌ ആരംഭിചിരിക്കുന്നത്‌. ഇതിനു അനുസൃതമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക്‌ വിമാന സർവ്വീസുകൾ ക്രമീകരിക്കാനാണു എംബസി ഉദ്ദേശിക്കുന്നത്‌. എന്നാൽ പുതിയ റെജിസ്ട്രേഷൻ നടപടി നേരത്തെ ഏർപ്പെടുത്തിയ റെജിസ്ട്രേഷനു ബദൽ അല്ലെന്നും എംബസി വ്യക്തമാക്കി.

റെജിസ്ട്രെഷനു അപേക്ഷ സമർപ്പിക്കാൻ ലിങ്ക് തുറക്കുക : https:// forms.gle/R12a8XDxYXfroXUaA