ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ല: കുവൈത്ത്

കുവൈത്ത് സിറ്റി :ഇസ്രയേലുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാൻ കഴിയില്ലെന്ന് കുവൈത്ത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന അവസാനത്തെ രാജ്യമായിരിക്കും കുവൈത്ത് എന്നും വിദേശ കാര്യസഹമന്ത്രി ഖാലിദ് അൽ ജാറല്ല പറഞ്ഞു. വാഴ്സ ഉച്ചകോടിക്കിടെ എടുത്ത ഗ്രൂപ്പ്‌ ഫോട്ടോ കണ്ട് ഇസ്രായേലുമായുള്ള ബന്ധത്തിൽ കുവൈത്തിന് മനം മാറ്റമുണ്ടായി എന്ന വാദം തെറ്റി ധാരണകൾ മാത്രമാണ്. യു. എസും പോളണ്ടും ക്ഷണിച്ചതനുസരിച്ചാണ് കുവൈത്ത് വാഴ്സ ഉച്ചകോടിയിൽ പങ്കെടുത്തത്. ഇരു രാജ്യങ്ങളുമായി കുവൈത്തിന് നല്ല ബന്ധമാണ് നിലവിലുള്ളത്.
“കിഴക്കൻ ജറൂസലം പലസ്തീന്റെ തലസ്ഥാനമായി നൽകിയാൽ പോലും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അവസാന സ്ഥാനമാകും കുവൈത്തിനുണ്ടാവുക. ഏതെങ്കിലും രാജ്യന്തര സമ്മേളനത്തിലെ ഗ്രൂപ്പ്‌ ഫോട്ടോ ആ രാജ്യവുമായുള്ള ബന്ധമായി വ്യഖ്യാനിക്കേണ്ടതില്ല.” അദ്ദേഹം പറഞ്ഞു