കോവിഡ് : കുവൈത്തിൽ ഇന്ന് 5 മരണം; 763 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 5പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 794 ആയി.763പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 128843ആയി. 662പേർ ഇന്ന് രോഗ മുക്തരായി. ആകെ 8307പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 114ആയി.