കോവിഡ് : കുവൈത്തിൽ ഇന്ന് 5 മരണം ; 825 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 5പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ബാധയെ മരണമടഞ്ഞവരുടെ എണ്ണം 804 ആയി. 825പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 130463ആയി. 699പേർ ഇന്ന് രോഗ മുക്തരായി .ആകെ 8396പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 115ആയി.