കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന്ന്നും ഗവര്‍ണര്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കതിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.സുരക്ഷയെ മുന്‍നിര്‍ത്തി താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.