ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ്

കാത്തിരിപ്പുകൾക്കൊടുവിൽ അമേരിക്കയുടെ 46ആമത്‌ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ 290 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ്‌ ജോ ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എത്തുന്നത്‌. നിർണ്ണായകമായ പെന്‍സില്‍വാനിയയിലെ വോട്ടുകള്‍ നേടിയാണ്‌ ജോ ബൈഡന്‍ വിജയമുറപ്പിച്ചത്‌. ഇന്ത്യൻ വംശജയായ കമല ഹാരിസ്‌ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുകയാണ്‌.