വരുന്നു.. റെസ്റ്റോറന്റുകളിലെ അടുക്കളയിലും ഇനി നിരീക്ഷണ ക്യാമറകൾ

കുവൈത്ത് സിറ്റി

റസ്റ്റോറൻറുകളിലെയും കഫ്റ്റീരിയകളിലേയും അടുക്കളയിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കണമെന്ന് നിർദേശം. സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുക. ഭക്ഷണം പാകം ചെയ്യുന്നത് ഉപഭോക്താവിന് സ്‌ക്രീനിൽ കാണാവുന്ന വിധത്തിലാണ് ക്യാമറകൾ സജ്ജീകരിക്കേണ്ടത്. ഇതിലൂടെ അടുക്കളയുടെ ശുചിത്വം പാചകം ചെയ്യുന്ന രീതി തുടങ്ങിയവയെല്ലാം ഉപഭോക്താവിന് അറിയാൻ കഴിയും. ഇത് സാഹചര്യങ്ങളെ മെച്ചപ്പെടുത്താൻ ഉടമകളെ നിർബന്ധിതരാക്കും. ഭക്ഷ്യ സുരക്ഷയുൾപ്പെടയുള്ള കാര്യങ്ങൾ ഇത് വഴി ശക്തമായി നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ -പോഷകാഹാര അതോറിറ്റി ചെയർമാൻ ഈസ അൽ കന്ദരി പറഞ്ഞു. ക്യാമറകൾ സ്ഥാപിക്കുന്നതിന് പുറമെ അടുക്കളയുടെ ചുമരുകൾ ഗ്ലാസ്‌ കൊണ്ടുള്ളതാക്കണ മെന്നും നിർദേശമുണ്ട്. ക്യാമറ സ്ഥാപിക്കുന്നത് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥർക്ക് ജോലി എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.