34 രാജ്യങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന് ഓണ്‍ലൈന്‍​ രജിസ്​ട്രേഷന്‍ സംവിധാനമൊരുക്കും

34 രാജ്യങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന് ഓണ്‍ലൈന്‍​ രജിസ്​ട്രേഷന്‍ സംവിധാനമൊരുക്കും. രാജ്യത്തിന്​ ആവശ്യമുള്ള തൊഴില്‍ മേഖലയു​ടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ക്രമത്തിലാണ്​ വിദേശികളെ വരാന്‍ അനുവദിക്കുക. ആദ്യ പരിഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്കാവും.ഇഖാമയുള്ളവരെ മാത്രമേ മടങ്ങി വരാൻ അനുവദിക്കൂ. ഗാര്‍ഹിക തൊഴിലാളികളുടെ ക്വാറന്‍റീന്‍ ചെലവ്​ സ്​പോണ്‍സര്‍ വഹിക്കണം. ഇവരുടെ പി.സി.ആര്‍ പരിശോധന സര്‍ക്കാര്‍ സൗജന്യമായി നടത്തും. ഭക്ഷണം ഉള്‍പ്പെടെ ക്വാറന്‍റീന്​ പ്രതിദിനം 30 ദീനാര്‍ വരെ ചെലവ്​ വരുമെന്നാണ്​ കരുതുന്നത്.