കുവൈറ്റ് ടി വി കുട്ടികളുടെ ചാനൽ നിർത്താനൊരുങ്ങുന്നു

കാഴ്​ചക്കാരില്ലാത്തതിനാല്‍ കുവൈത്ത്​ ടി.വി കുട്ടികള്‍ക്കായുള്ള ചാനല്‍ നിര്‍ത്താനൊരുങ്ങുന്നു. 2018 ഡിസംബറിലാണ്​ പൊതുമേഖലാ സ്ഥാപനമായ കുവൈത്ത്​ ടി.വി കുട്ടികള്‍ക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത്​. കാഴ്​ചക്കാരില്ലാതെ ചാനല്‍ നടത്തിക്കൊണ്ടുപോവുന്നത്​ പൊതുമുതല്‍ ദു​ര്‍വ്യയം ചെയ്യുന്നതിന്​ സമാനമാണെന്നാണ് ​ വാര്‍ത്താവിനിമയ മന്ത്രാലയം നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​.

ഉള്ളടക്കം കുട്ടികള്‍ക്ക്​ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്നാണ്​ വിലയിരുത്തല്‍. പഠനം നടത്താതെയാണ്​ തിരക്കിട്ട്​ കുട്ടികളുടെ ചാനല്‍ ആരംഭിച്ചതെന്ന വിമര്‍ശനവും ഉയരുന്നു.