പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 500 ദീനാർ വരെ പിഴ

പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ള്‍ ഉ​ള്‍​പ്പെ​ടെയുള്ള മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞാ​ല്‍ 50 മു​ത​ല്‍ 500 ദീ​നാ​ര്‍ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ പ​രി​സ്ഥി പ​ബ്ലി​ക്​ അ​തോ​റി​റ്റി. ബീ​ച്ചു​ക​ളി​ലും പാ​ര്‍​ക്കു​ക​ളി​ലും മ​റ്റും എ​ത്തു​ന്ന​വ​ര്‍ കു​പ്പി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​ർദ്ദിഷ്ഠ പെട്ടികളിൽ ത​ന്നെ ഇ​ട​ണം.

ഇ​തി​ന്​ പ​ക​രം തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യ​ത്. പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി ബോ​ധ​വ​ത്​​ക​ര​ണ കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ പോ​സ്​​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ചു. ബീ​ച്ചു​ക​ളി​ലും മ​റ്റും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശു​ചീ​ക​ര​ണ​വും ന​ട​ക്കു​ന്നു. നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ന​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. പ​രി​സ്ഥി​തി വ​കു​പ്പി​ന്​ വാ​ട്​​സ്​​ആ​പി​ല്‍ പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​യ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.