കോവിഡ് : കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 422 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ‌ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 871ആയി. 422പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 141217 ആയി. 626പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 134033ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6313 എത്തി .തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 78.