മലയാളക്കരയുടെ അഭിമാനമായ മജിസിയ ഭാനുവിന് സ്വീകരണം നൽകി.

കുവൈത്ത് സിറ്റി :ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി താരം മജിസിയ ഭാനുവിന് ഫോക്കസ് ഇന്റർനാഷണൽ സ്വീകരണം നൽകി. ഡോ. അമീർ അഹ്മദ് ഉപഹാരം സമ്മാനിച്ചു. ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. വി. എ. മൊയ്തുണ്ണി. അബ്ദുറഹിമാൻ ചുങ്കത്തറ, ഹംസ പയ്യന്നൂർ, അയ്യൂബ് ഖാൻ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അനസ് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.