നിവാർ ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളം പൂർണമായും അടച്ചു 

തമിഴ്നാട് തീരത്ത് വരും മണിക്കൂറുകളിൽ അതി ശക്തമായ നിവാർ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് രാത്രി 7 മണി മുതൽ നാളെ രാവിലെ 7 മണി വരെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചിടും. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുവരെ 49 വിമാന സർവീസുകൾ പൂർണമായും ക്യാൻസൽ ചെയ്തിരിക്കുകയാണ്. പിന്നീടുള്ള സാഹചര്യം പരിഗണിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.