കുവൈത്തിലെ ഭാഗിക പൊതുമാപ്പിനായി ഇന്ത്യന്‍ എംബസിയില്‍ ഇന്നു ​ മുതല്‍ പ്രത്യേക കൗണ്ടര്‍

ഭാഗിക പൊതുമാപ്പിനായി ഇന്ത്യന്‍ എംബസിയില്‍ ഇന്നു ​ മുതല്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. പിഴയടച്ച്‌​ നാട്ടില്‍ പോകാൻ ഉദ്ദേശിക്കുന്നവര്‍ക്ക്​ എംബസി കൗണ്ടറിലൂടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്​ നല്‍കും.

കുവൈത്തില്‍ 2020 ജനുവരി ഒന്നിനോ അതിന്​ മുന്‍പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ പിഴയടച്ച്‌​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാന്‍ ഡിസംബറില്‍ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാൽ കാലാവധി കഴിഞ്ഞ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാല്‍ പുതിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
കൂടാതെ, പാസ്പോര്‍ട്ട് കൈവശമില്ലത്തവര്‍ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്ക് പുതിയ പാസ്പോര്‍ട്ട് നല്‍കുമെന്നും അബാസഡര്‍ പറഞ്ഞു.