കമ്പനികളുടെ കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങൾക്ക് ഏകജാലകം

കുവൈത്ത് സിറ്റി : ക​മ്ബ​നി​ക​ളു​ടെ ക​സ്​​റ്റം​സ്​ ക്ലി​യ​റ​ന്‍​സ്​ സേ​വ​ന​ങ്ങ​ള്‍​ക്ക്​ കേ​ന്ദ്ര കാ​ര്യാ​ല​യം ഏ​ക​ജാ​ല​ക സം​വി​ധാനം ആ​രം​ഭി​ക്കും. ജ​ന​റ​ല്‍ ക​സ്​​റ്റം​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍ ഡ​യ​റ​ക്​​ട​ര്‍ ജ​മാ​ല്‍ അ​ല്‍ ജ​ലാ​വിയാണ് ഇക്കാര്യം അറിയിച്ചത്. 23 സേ​വ​ന​ങ്ങ​ള്‍ ക​മ്ബ്യൂ​ട്ട​ര്‍ ശൃം​ഖ​ല വ​ഴി ബ​ന്ധി​പ്പി​ച്ച്‌​ ഒാ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്​ ക​മ്ബ​നി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​ണ്. ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ട്രാ​ക്കി​ങ്ങും അ​ന്വേ​ഷ​ണ​ങ്ങ​ളും ഈ ​സേ​വ​ന പ​രി​ധി​യി​ല്‍ വ​രും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​വ​ബോ​ധ കാ​മ്ബ​യി​ന്‍ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.

ക​ര, ക​ട​ല്‍, വ്യോ​മ അ​തി​ര്‍​ത്തി​ക​ള്‍ വ​ഴി​യു​​ള്ള ക​സ്​​റ്റം​സ്​ സേ​വ​ന​ങ്ങ​ളെ​ല്ലാം ഒ​റ്റ കേ​ന്ദ്ര​ത്തി​ന്​ കീ​ഴി​ലാ​ക്കു​ന്ന​തോ​ടെ അ​ധി​കൃ​ത​ര്‍​ക്കും നി​രീ​ക്ഷ​ണ​വും ഏ​കോ​പ​ന​വും എ​ളു​പ്പ​മാ​വും. ചു​വ​പ്പു​നാ​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കാ​തെ സേ​വ​ന​ങ്ങ​ള്‍ എ​ളു​പ്പ​വും സു​താ​ര്യ​മാ​യും ല​ഭ്യ​മാ​ക്കി വ്യാ​പാ​രി​ക​ള്‍​ക്ക്​ ആ​ശ്വാ​സം ന​ല്‍​കു​ന്ന​താണ് ലക്ഷ്യം.