കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 329 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്ന് ഇന്ന് 2 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 874ആയി.329പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 141876ആയി. 553പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 135303ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 5699. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 81.