ഹവല്ലി ശര്‍ഹബീല്‍ സ്ട്രീറ്റിൽ ലോക്കോസ്​റ്റ്​ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവർത്തനമാരംഭിച്ചു

ഹവല്ലി ശര്‍ഹബീല്‍ സ്ട്രീറ്റിലെ അല്‍ അര്‍ബീദ് ടവറില്‍ ലോക്കോസ്​റ്റ്​ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ച വൈകീട്ട് ​ നടന്ന ചടങ്ങില്‍ സഅദ് അര്‍ബിദ് ജുലൈവി അര്‍ബീദ് ഉദ്​ഘാടനം നിര്‍വ്വഹിച്ചു.

ലോക്കോസ്​റ്റ്​ സൂപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ അബ്​ദുല്ല മന്ന അബ്​ദുല്ല മെഷ്ഹസ്, മാനേജിങ് ഡയറക്ടര്‍ യൂനുസ് അബ്​ദുല്‍ റസാഖ്​, എക്സിക്യൂട്ടീവ് ഡയറക്ടര്‍ യാസിക്​ അബ്​ദുല്‍ റസാഖ്​, ജനറല്‍ മാനേജര്‍ അബ്​ദുല്‍ ഗഫൂര്‍ മതിലകത്ത്, ക്ഷണിക്കപ്പെട്ട വിശിഷ്​ടാതിഥികള്‍, ഉപഭോക്​താക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 7000 സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ വിവിധ ബ്രാന്‍ഡ്​ ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ലഭിക്കുമെന്ന്​ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.