കോവിഡ് : കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു; 268 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്ന് ഇന്ന് ഒരാൾ മരിച്ചു . ഇതോടെ രാജ്യത്ത്‌ കോവിഡ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 882 ആയി. 268 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 143260ആയി. 509പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 138134 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 4244. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 79 ആയി .