കുവൈത്തിൽ ഇന്ത്യൻ എംബസി ‘ ഇന്ത്യൻ പ്രൊഫഷണൽസ് നെറ്റ്വർക്ക്’ രൂപീകരിച്ചു

കുവൈത്തിലെ ഇന്ത്യക്കാരായ പ്രൊഫഷനലുകൾക്കും വിദഗ്ദർക്കും ഒരുമിക്കുന്നതിനുള്ള പൊതു വേദിയായി ഇന്ത്യൻ എംബസി ‘ഇന്ത്യന്‍ പ്രൊഫഷണല്‍സ് നെറ്റ്‌വര്‍ക്ക്’ (ഐപിഎന്‍) രൂപീകരിച്ചു.വിവിധ
മേഖലകളിലെ പരിജ്ഞാനം , അനുഭവങ്ങള്‍ തുടങ്ങിയവ പങ്കിടുക, സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി എംബസി ഇത്തരത്തിലുള്ള ഒരു പൊതു വേദി രൂപീകരിച്ചത്.
അക്കാദമിക് രംഗങ്ങളിലുള്ളവര്‍, ഗവേഷകര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍, ചാര്‍ട്ടേണ്ട് അക്കൗണ്ടന്റുമാര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാം. https://forms.gle/pgPXsvFeCBiwvGsr9 എന്ന ലിങ്ക് വഴിയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.ഇതിനു പുറമെ
@Indian_IPN എന്ന ഐപിഎന്നിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും അപ്‌ഡേറ്റുകള്‍ പിന്തുടരാം. രജിസ്‌ട്രേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക്: com1.kuwait@mea.gov.in