പ്രമുഖ വ്യവസായി അബ്ദുൽ അസീസ് ഹമൂദ്‌ ഷായുടെ നിര്യാണത്തിൽ ഇന്ത്യൻ സ്ഥാനപതി അനുശോചിച്ചു

അന്തരിച്ച പ്രമുഖ വ്യവസായിയും അൽ ഷായാ ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൽ അസീസ് ഹമൂദ് ഷായയുടെ നിര്യാണത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ അനുശോചനം അറിയിച്ചു.ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം . ഇന്ത്യ-കുവൈറ്റ് ബന്ധങ്ങളുടെ വളർച്ചയിൽ, പ്രത്യേകിച്ച് വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ സ്ഥാനപതി വ്യക്തമാക്കി.
അദ്ധേഹത്തിന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹത്തിന്റെ വിയോഗം മൂലം കുടുംബാങ്ങൾക്കും സുഹൃത്തുക്കൾക്കും ഉണ്ടായ ദുഖത്തിൽ പങ്ക്‌ ചെരുന്നതായും സ്ഥാനപതി പറഞ്ഞു.