തെരഞ്ഞെടുപ്പ് : വിദേശികൾക്കെതിരെ പ്രസ്താവനകൾ നടത്തിയ സഫ അൽ ഹാഷിമിന് വൻ പരാജയം

കുവൈത്തിൽ വിദേശികൾക്കെതിരെ പ്രസ്ഥാവനകൾ നടത്തി വിവാദത്തിലായ സഫ അൽ ഹാഷിമിനു തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. മൂന്നാം മണ്ഠലത്തിൽ നിന്ന് നാലാം തവണ ജനവിധി തേടിയ ഇവർ ഇത്തവണ പരാജയപ്പെട്ടെന്ന് മാത്രമല്ല ഏറ്റവും അധികം വോട്ടുകൾ നേടിയ സ്ഥാനാർഥികളേക്കാൾ ബഹുദൂരം പിന്നിലുമായി. 2012 മുതൽ തുടർച്ചയായി ഇതേ മണ്ഠലത്തിൽ നിന്നും മൂന്നു തവണ വിജയിച്ചു വന്ന സഫ ആദ്യമായാണു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്‌.

2012 ൽ 2622 വോട്ടും 2013 ൽ 2036 വോട്ടും 2016 ൽ 3273 വോട്ടും നേടി പാർലമെന്റിൽ എത്തിയ ഇവർക്ക്‌ ഇത്തവണ ആയിരം വോട്ടുകൾ പോലും നേടാനായില്ല. കഴിഞ്ഞ പാർലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ അംഗം കൂടിയായിരുന്നു സഫാ അൽ ഹാഷിം. വിദേശികൾക്ക്‌ ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികൾക്കും വരെ നികുതി ചുമത്തണമെന്നു അടക്കമുള്ള വിവാദ പ്രസ്ഥാവനകൾ നടത്തിൽ അന്താ രാഷ്ട്ര തലത്തിൽ വരെ ഏറെ കുപ്രസിദ്ധി നേടിയിരുന്നു സഫ.