നാലുകോടി ഡോസ് കോവിഡ് വാക്സീന്‍ തയ്യാർ ; അടിന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റിറ്റ്യൂട്ട്

കോവിഡ് വാക്സിന്‍ അനുമതിക്കായി പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കി. വാക്സീന്റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാലുകോടി ഡോസ് വാക്സീന്‍ തയാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.