പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കും ബന്ധുക്കൾക്കും കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി

കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും അവരുടെ ഭാര്യ, ഭർത്താവ്‌, മക്കൾ മുതലായ ബന്ധുക്കൾക്കും പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക്‌ നേരിട്ടുള്ള പ്രവേശനത്തിനു അനുമതി നൽകി. കുവൈത്ത്‌ സിവിൽ ഏവിയേഷൻ അധികൃതരാണു ഇത്‌ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്‌. എന്നാൽ തിരിച്ചെത്തുന്നവർക്ക്‌ സാധുവായ താമസരേഖയോ എൻട്രി വിസയോ ഉണ്ടായിരിക്കണം. ആരോഗ്യ മന്ത്രാലയം നിഷ്കർശ്ശിച്ച കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന അനുമതി നൽകുയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.