പ്രവാസികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ :സർക്കാർ തീരുമാനത്തിന് എങ്ങും അഭിനന്ദനം

കുവൈത്ത് സിറ്റി :പ്രവാസികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ ആരംഭിച്ച സർക്കാർ തീരുമാനം  പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.  പ്രവാസികളുടെ പരാതികൾ പരിഹരിക്കാനും ത്വരിത നടപടികൾ സ്വീകരിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം  ചെയ്തത് . പ്രവാസികളുടെ ഐ ഡി കാർഡ്, സർട്ടിഫിക്കറ്റു കൾക്ക് വേണ്ടിയുള്ള ഓൺലൈൻ സാക്ഷ്യപ്പെടുത്തൽ, മറ്റ് പ്രവാസിക്ഷേമ പദ്ധതികൾ, വിദേശ തൊഴിലവസരങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ ഈ വെബ്പോർട്ടലിലൂടെ ലഭ്യമാകും. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രത്തേക പരിഗണനയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.