കോവിഡ് : കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 255 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ‌ ബാധയെ തുടർന്നു ഇന്ന് ഒരാൾ മരിച്ചു. ഇതോടെ ആകെ മരണം 911 ആയി.255പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 146044 ആയി. 256 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 141825 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3308. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 68.