16 മത് കുവൈത്ത് പാർലമന്റ് സ്പീക്കറായി മർസ്സൂഖ് അൽ ഘാനം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 5 നു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇന്ന് ചേർന്ന ആദ്യ സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെയാണു സ്പീക്കറെ തെരഞ്ഞെടുത്തത്. ബദർ അൽ ഹമീദി ആയിരുന്നു എതിർ സ്ഥാനാർഥി. 50 അംഗ പാർലമെന്റിൽ 33 വോട്ടുകളാണ് മർസ്സൂഖ് അൽ ഘാനമിനു ലഭിച്ചത്. തന്നിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഫല പ്രഖ്യാപനത്തിനു ശേഷം മർസ്സൂഖ് അൽ ഘാനം അറിയിച്ചു.