തൃശൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ബി ജെ പി മുന്നേറ്റം

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്. രണ്ട് സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.

തിരുവന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 15 സീറ്റുകളില്‍ ഇടതു മുന്നണിയും, മൂന്ന് സീറ്റുകളില്‍ യുഡിഎഫും മുന്നേറുന്നുണ്ട്. ചങ്ങനാശ്ശേരി നഗരസഭയില്‍ മൂന്ന് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

എട്ടുമണിക്കുതന്നെ ആരംഭിച്ച നടപടികളില്‍ ആദ്യം കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷ്യല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തടങ്ങിയത്. ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഫലങ്ങള്‍ 11 മണിയോടെ അറിയാനാകുമെന്നാണ് നിഗമനം. ഒരു മണിക്ക് മുമ്ബ് അന്തിമഫലം വ്യക്തമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.