ഗൾഫ് പ്രതിസന്ധി വൈകാതെ പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു – കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി

സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ള്‍ വൈ​കാ​തെ പൂ​ര്‍​ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെന്ന് ​പ്രതീക്ഷിക്കുന്നതായി കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്.​
16ാമ​ത്​ കു​വൈ​ത്ത്​ പാ​ര്‍​ല​മെന്‍റി​െന്‍റ ഉ​ദ്​​ഘാ​ട​ന സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കു​ന്ന​തും ആ​രു​ടെ​യും ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ത്ത​തു​മാ​യ വി​ദേ​ശ​ന​യ​മാ​വും കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ക.

സ്വാ​ത​ന്ത്ര്യം, നീ​തി, സ​മാ​ധാ​നം, ലോ​ക​വ്യാ​പ​ക​മാ​യി മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ല്‍, ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യെ കു​വൈ​ത്ത്​ പി​ന്തു​ണ​ക്കും. ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ ​െഎ​ക്യ​മു​ണ്ടാ​വേ​ണ്ട​ത്​ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണ്. ഇ​തി​ല്‍ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഗ​ള്‍​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും ഉൗ​ഷ്​​മ​ള സാ​ഹോ​ദ​ര്യ​ബ​ന്ധം തി​രി​കെ കൊ​ണ്ടു​വ​രാ​നും കു​വൈ​ത്ത്​ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ശേ​ഷി​യും വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.