കുവൈത്തിൽ ഇന്നും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല ; 221 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് കൊറോണ വൈറസ്‌ ബാധയെ തുടർന്നുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർച്ചയായ രണ്ടാം ദിവസവും മരണം രേഖപ്പെടുത്താത്തത് ആശ്വാസം നൽകുന്നു. ചൊവ്വാഴ്ച വരെ രോഗ ബാധയേറ്റ് ആകെ മരണമട വരുടെ എണ്ണം 913ആണ് .221പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 147192ആയി. 204പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 143113ആയി.